palakkad local

ദലിത് കോളനിയില്‍ 50 വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍



കൊല്ലങ്കോട്: മുതലമട ഗ്രാമപ്പഞ്ചായത്ത് എട്ടാംവാര്‍ഡ് അംബേദ്കര്‍ ഹരിജന്‍ കോളനിയില്‍ അമ്പതിലധികം വീടുകള്‍ തകര്‍ച്ചാ ഭീഷണിയില്‍. മുപ്പതുവര്‍ഷംമുമ്പാണ് കോളനിയില്‍ നൂറോളം വീടുകള്‍ ഹരിജനങ്ങള്‍ക്കു നിര്‍മിച്ചു നല്‍കിയത്. ഇതിനുശേഷം വീടുകള്‍ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുകയോ കേടുവന്നവക്ക്പകരം പുതിയ വീടുകള്‍ നല്‍കുകയോ ചെയതിട്ടില്ല.  മൂന്നു ചെറിയ മുറികളുള്ള വീടുകളില്‍ ശരാശരി അഞ്ചുപേര്‍ വീതമാണ് താമസിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ ഗ്രാമസഭനടത്തുമ്പോള്‍ ഹരിജന്‍ കുടുംബങ്ങളെ അറിയിക്കാറില്ലെന്നും പഞ്ചായത്ത് കാര്യാലയത്തില്‍ ജനകീയാസൂത്രണ പരിപാടികള്‍ക്ക് അപേക്ഷ നല്കിയാല്‍ മനഃപൂര്‍വം ഒഴിവാക്കുന്നതായും പരാതിയുണ്ട്. തമിഴ് സംസാരിക്കുന്ന ചക്കിലിയന്‍ സമുദായത്തിലുള്ളവരാണ് കോളനിയിലെ താമസക്കാര്‍. കാലവര്‍ഷാരംഭത്തിനുമുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും ഇവിടെ നടന്നില്ല. അഴുക്കുചാലുകള്‍ ശുചീകരിച്ച് ഫോഗിംഗ് ഉള്‍പ്പെടെ നടത്തി വര്‍ഷകാലത്തെ പനിരോഗം തടയാന്‍ ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.  ജില്ലാ കലക്ടര്‍ അംബേദ്കര്‍ കോളനിയിലെ കുടുംബങ്ങള്‍ സന്ദര്‍ശിച്ച് ഹരിജന കുടുംബങ്ങളുടെ ദയനീവാസ്ഥ മനസിലാക്കി നടപടിയെടുക്കണമെന്നും അന്വേഷണ വിധേയമാക്കണമെന്നുമാണ് വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
Next Story

RELATED STORIES

Share it