Readers edit

ദലിതന്റെ കാര്യം വരുമ്പോള്‍ എല്ലാം ഒരേതരക്കാര്‍

ഞാന്‍ പട്ടികജാതിക്കാരനാണെന്നു കരുതിയാണോ ഫയലുകള്‍ നല്‍കാത്തത് എന്ന് ഉപലോകായുക്ത ജസ്റ്റിസ് പി കെ ബാലചന്ദ്രന്‍ തുറന്ന കോടതിയില്‍ ചോദിച്ചത് ചര്‍ച്ചയാവാതെ പോയതിനു കാരണം അത് പട്ടികജാതിക്കാരന്‍ നടത്തിയ പരാമര്‍ശം ആയതുകൊണ്ടാണോ? ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നവര്‍പോലും പട്ടികജാതി വിഭാഗത്തെ രണ്ടാംകിട പൗരന്‍മാരായിട്ടാണു കണ്ടുവരുന്നത്. മതേതരവാദിയെന്നു സാക്ഷ്യപ്പെടുത്തുന്നവരുടെ ഫ്യൂഡലിസ്റ്റ് മനോഭാവം പുറത്തുവന്നതു തുറന്ന കോടതിയിലായതുകൊണ്ട് പ്രകടമായി.
ബി ആര്‍ അംബേദ്കറുടെ മേശപ്പുറത്തേക്ക് ഫയലുകള്‍ വലിച്ചെറിഞ്ഞ ശിപായിയുടെ മനസ്സും കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ശ്രീബസവേശ്വര ക്ഷേത്രത്തില്‍ കയറിയ ദലിത് യുവതികള്‍ക്കു പിഴയിട്ട പുരോഹിതന്‍മാരുടെ നിലപാടും ഉത്തര്‍പ്രദേശിലെ ബിന്‍ഗാവിലെ മൈദാനി ബാബക്ഷേത്രത്തില്‍ പ്രവേശിച്ച 90 വയസ്സുള്ള ചിമ്മയാന്‍ എന്ന ദലിതനെ കോടാലികൊണ്ട് വെട്ടി മണ്ണെണ്ണയൊഴിച്ചു കത്തിച്ചവരുടെ സമീപനവും പശുവിറച്ചി ഭക്ഷിച്ചെന്ന് ആരോപിച്ചുകൊണ്ട് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ കൊന്നവരുടെ മനോഭാവവും എല്ലാം ഒന്നു തന്നെ. അവരൊക്കെ സനാതന ഹൈന്ദവവാദികളും ദലിത്-ന്യൂനപക്ഷ വിരുദ്ധരുമാണ്. അത്തരമാളുകള്‍ക്ക് കുടപിടിക്കുന്നവരുടെ കൂട്ടിക്കൊടുപ്പുകാരായി എസ്എന്‍ഡിപി-കെപിഎംഎസ് (ടി വി ബാബു വിഭാഗം) മാറിക്കഴിഞ്ഞിരിക്കുന്നു.

വയലിത്തറ രവി
മൈനാഗപ്പള്ളി



Next Story

RELATED STORIES

Share it