Flash News

ദരിദ്രനെന്നു ചാപ്പകുത്തല്‍ : ബിജെപി സര്‍ക്കാരിന്റേത് പ്രാകൃത നടപടിയെന്ന് പിണറായി വിജയന്‍



തിരുവനന്തപുരം: രാജസ്ഥാനില്‍ പാവപ്പെട്ട ജനങ്ങളെ ദരിദ്രരെന്നും അതിദരിദ്രരെന്നും ചാപ്പകുത്തുന്ന ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതവും അപരിഷ്‌കൃതവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നാത്‌സി അധിനിവേശ പ്രദേശങ്ങളില്‍ ജൂതരും ന്യൂനപക്ഷ വിഭാഗങ്ങളും അടങ്ങുന്നവരെ പ്രത്യേക ചേരികളില്‍ തള്ളിയ ഹിറ്റ്‌ലറു—ടെ നടപടിയെ ഓര്‍മിപ്പിക്കുന്നതാണിത്. പൊതുവിതരണ സംവിധാനത്തിനു ജനങ്ങളില്‍ നിന്നു ശക്തമായ ആവശ്യമുയരുമ്പോഴാണ്  പാര്‍പ്പിടത്തിനു മുന്നില്‍ “ഞാന്‍ ദരിദ്രന്‍’, “ഞാന്‍ അതിദരിദ്രന്‍’ എന്നിങ്ങനെ പെയിന്റ് ചെയ്തുവച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ ജനങ്ങളെ വേര്‍തിരിക്കുന്നത്. വീടിന്റെ ചുവരില്‍ ദാരിദ്ര്യ പ്രഖ്യാപനം നടത്തിയാല്‍ മാത്രം ഭക്ഷ്യ സബ്‌സിഡി  ലഭിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ വേര്‍തിരിവും അസന്തുഷ്ടിയുമാണ് സൃഷ്ടിക്കുകയെന്ന് പിണറായി വിജയന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it