Flash News

ദമ്മാമില്‍ വാഹനാപകടം; മലയാളി മരിച്ചു

ദമ്മാമില്‍ വാഹനാപകടം; മലയാളി മരിച്ചു
X
ദമ്മാം: മൂന്നു ദിവസം മുമ്പ് സൗദി അറേബ്യയിലെ ഖഫ്ജിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു. കൊല്ലം കടയ്ക്കല്‍ അംബേദ്കര്‍ നഗര്‍ ദര്‍ഭക്കാട് പരേതരായ ഇബ്രാഹീംകുഞ്ഞ്-ഫാത്തിമ ദമ്പതികളുടെ മകന്‍ സീനത്ത് മന്‍സിലില്‍ നസീര്‍ (47) ആണ് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ദമ്മാം മുവാസാത്ത് ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണത്തിനു കീഴടങ്ങിയത്.



22 വര്‍ഷമായി സൗദിയിലുള്ള നസീര്‍ മുഹമ്മദ് സുലൈമാന്‍ അല്‍ അറബ് കമ്പനിക്ക് കീഴില്‍ ഖഫ്ജിയിലെ അരാംകോയില്‍ ഓഫിസ് ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റസീന. മക്കള്‍ ആസിഫ, ആസിയ. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖഫ്ജി സനയ്യ ബ്രാഞ്ച് പ്രസിഡന്റായിരുന്നു. സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it