Flash News

ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വിജയത്തുടക്കം

ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വിജയത്തുടക്കം
X


സോള്‍: ദക്ഷിണകൊറിയയുമായുള്ള ഹോക്കി പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ആതിഥേയരായ ദക്ഷിണകൊറിയയെ 1-0നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യക്ക് വേണ്ടി ലാല്‍ റെംസിയാമിയാണ് ഗോള്‍ നേടിയത്. രണ്ടാം ക്വാര്‍ട്ടറിന്റെ 18ാം മിനിറ്റില്‍ ഇന്ത്യക്ക് അനുകൂലമായി പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ദക്ഷിണ കൊറിയയുടെ മികച്ച പലഷോട്ടുകളോയും തടുത്തിട്ട ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സ്വാതിയുടെ പ്രകടനം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.
Next Story

RELATED STORIES

Share it