Flash News

ദക്ഷിണേന്ത്യയിലേക്കും വര്‍ഗീയ കാലാപം കൊണ്ടുവരാനുള്ള നീക്കം:കുഞ്ഞാലിക്കുട്ടി

ദക്ഷിണേന്ത്യയിലേക്കും വര്‍ഗീയ കാലാപം കൊണ്ടുവരാനുള്ള നീക്കം:കുഞ്ഞാലിക്കുട്ടി
X


മലപ്പുറം:കന്നുകാലി കടത്തുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം കേരളം ഉള്‍പ്പെടുയുള്ള ദക്ഷിണേന്ത്യയിലേക്കും വര്‍ഗീയ സംഘര്‍ഷം കൊണ്ടു വരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച് നേരായ മാര്‍ഗത്തിലൂടെയായിരുന്നു ഇത്തരം തീരുമാനം എടുക്കേണ്ടിയിരുന്നത്. അതിന് പകരം വളഞ്ഞ വഴിയിലൂടെയാണ് തീരുമാനം നടപ്പാക്കിയിട്ടുള്ളത്. സമൂഹത്തെ വിഭജിക്കാനും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുമാണ് ഇതുവഴിവെക്കുക. പാവപ്പെട്ടവരെ പാപ്പരാക്കുന്ന തീരുമാനം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരെ പ്രതിപക്ഷം അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് യോജിക്കുന്നത് വളരെ വലിയ മുന്നേറ്റമാണ് ഡല്‍ഹി യോഗത്തില്‍ ഉണ്ടായത്. സംസ്ഥാനത്ത് എതിര്‍ പക്ഷത്ത് നില്‍ക്കുന്ന പ്രതിപക്ഷ കക്ഷികള്‍ വരെ യോഗത്തില്‍ പങ്കെടുത്തു. ബിജെപിയെ തളക്കേണ്ടതിന്റെ ആവശ്യകതയാണ് എല്ലാവരും ഊന്നിപ്പറഞ്ഞത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് യോഗത്തിന് നിമിത്തമായെന്നേയുള്ളൂ. ഈ യോജിപ്പ് വരും നാളുകളില്‍ കൂടുതല്‍ ശക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Next Story

RELATED STORIES

Share it