ദക്ഷിണാഫ്രിക്കയ്ക്ക് ജയത്തോടെമടക്കം; ശ്രീലങ്ക നിരാശരാക്കി

ന്യൂഡല്‍ഹി: ട്വന്റി ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ 10 ഗ്രൂപ്പ് ഒന്നിലെ അവസാന റൗണ്ട് മല്‍സരത്തില്‍  ജയം ദക്ഷിണാഫ്രിക്കക്ക്. കഴിഞ്ഞ ട്വന്റി 20 ജേതാക്കളായ ശ്രീലങ്കയെ എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോല്‍പിച്ചത്. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത  ആഫ്രിക്ക കളിയുടെ തുടക്കത്തില്‍ ആഞ്ഞടിച്ച ശ്രീലങ്കയെ പിന്നീട് പരാജയപ്പെടുത്തുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 121 റണ്‍സായിരുന്നു വിജയലക്ഷ്യം.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ലങ്ക  19.3 ഓവറില്‍ 120 റണ്‍സിനു എല്ലാവരും പുറത്തായി. ആഫ്രിക്കന്‍ സംഘം നിശ്ചിത ഓവര്‍ പൂര്‍ത്തിയാവുന്നതിനു മുമ്പു തന്നെ  14 പന്ത് ബാക്കിയിരിക്കെ ലക്ഷ്യം കണ്ടു. ഹാഷിം അംല 56 റണ്‍സും ഹാഫ്ഡൂ പ്ലെസിസ് 31 റണ്‍സുമാണ് നേടിയത്. 20പന്തില്‍ 21 റണ്‍സെടുത്ത ദിനേഷ് ചാണ്ടിമല്‍ പുറത്തായശേഷമാണ് ലങ്ക പതറാന്‍ തുടങ്ങിയത്.ഉജ്വലമായാണ് ലങ്ക തുടങ്ങിയതെങ്കിലും പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. ഓപണര്‍ തിലകരത്‌നെ ദില്‍ഷന്‍ (36), ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമല്‍ (21), ദസുന്‍ ശനക (20), മിലിന്ദ സിരിവര്‍ധനെ (15) എന്നിവര്‍ മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്തിയുള്ളൂ.നാലോവറില്‍ 45 റണ്‍സ് അടിച്ചുകൂട്ടി കുതിച്ച ലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പിച്ചത് ആരോണ്‍ ഫാം ഗിസോയായിരുന്നു. അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ ചാണ്ഡിമലിനെയും ആ റാം പന്തില്‍ ലഹിരു തിരിമന്നെയെയും (0) ഫാംഗിസോ ബൗള്‍ഡാക്കി. പിന്നീട് ലങ്കയ്ക്ക് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.
Next Story

RELATED STORIES

Share it