ത്രിപുര: സിപിഎം മുന്‍ എംഎല്‍എ ബിജെപിയില്‍

അഗര്‍ത്തല/ത്രിപുര: സിപിഎം എംഎല്‍എ ബിശ്വജിത്ത് ദത്ത ബിജെപിയില്‍ ചേര്‍ന്നു. അഴിമതി, വിഭാഗീയത, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ നടപടികളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ദേശീയ സെക്രട്ടറിയും ത്രിപുരയില്‍ പാര്‍ട്ടിയുടെ ചുമതലയുമുള്ള സുനില്‍ ദേവ്കര്‍ ദത്തയെ സ്വാഗതം ചെയ്തു. സിപിഎമ്മിന്റെ സത്യസന്ധതയുള്ള നേതാക്കളില്‍ ഒരാളാണ് ദത്തയെന്ന് അദ്ദേഹം പറഞ്ഞു. 1964 മുതല്‍ ദത്ത സിപിഎമ്മുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരുകയായിരുന്നു. സംസ്ഥാനത്ത് ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരേ ഗൂഢാലോചന നടന്നതായും ദത്ത ആരോപിച്ചു. ദത്തയുടെ ആരോപണം നുണയാണെന്ന് സിപിഎം സംസ്ഥാന നേതാവ് പബിത്രകര്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it