Flash News

തോമസ് ഐസക്കിന് എതിരായ കേസ് വിജിലന്‍സ് കോടതി അവസാനിപ്പിച്ചു



മൂവാറ്റുപുഴ: ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഉല്‍പാദിപ്പിക്കുന്ന കോഴിക്കോട് യുനൈറ്റഡ് ഡിസ്റ്റിലറീസിന് ടാക്‌സ് ഇനത്തില്‍ ഇളവു നല്‍കിയതില്‍ അഴിമതിയാരോപിച്ച് മന്ത്രി തോമസ് ഐസക്കിനെയും മറ്റ് അഞ്ചുപേരെയും പ്രതികളാക്കി ഫയല്‍ ചെയ്ത വിജിലന്‍സ് കേസ് അവസാനിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി.വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് വില്‍പന നികുതിയിനത്തില്‍ 5,85, 48, 742 രൂപ അടയ്‌ക്കേണ്ട യുനൈറ്റഡ് ഡിസ്റ്റിലറീസ് കമ്പനിയോട് 1,11,02,214 രൂപ മാത്രം അടച്ചാല്‍ മതിയെന്ന നികുതിവകുപ്പിന്റെ തീരുമാനത്തില്‍ അഴിമതി ആരോപിച്ചാണ് തൃശൂര്‍ മലയാളി വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. പി മാരപാണ്ഡ്യന്‍ ഐഎഎസ്, കെ എ പുഷ്പ,  വി ജെ ഗോപകുമാര്‍, എറണാകുളം കൊമേഴ്‌സ്യല്‍ ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ വിശ്വാംകുമാര്‍, കോഴിക്കോട് യുനൈറ്റഡ് ഡിസ്റ്റിലറീസ് പ്രൊപറേറ്റര്‍ എന്നിവരായിരുന്ന കേസിലെ മറ്റു കക്ഷികള്‍. ഹരജിക്കാരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു കണ്ടെത്തിയ കോടതി കേസില്‍ വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it