Alappuzha local

തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ സാമൂഹിക വിപ്ലവത്തിന് ശക്തി പകര്‍ന്നു: കാനം

കായംകുളം: തോപ്പില്‍ ഭാസിയുടെ  നാടകങ്ങള്‍ കേരളത്തില്‍ സാമൂഹിക വിപ്ലവത്തിന് ശക്തി പകര്‍ന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെപിഎസിയില്‍ നടന്ന തോപ്പില്‍ ഭാസി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ തോപ്പില്‍ ഭാസിയുടെ നാടകങ്ങള്‍ ഉപകരിച്ചു. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വര്‍ധിച്ചു വരുന്ന കടന്നാക്രമണങ്ങള്‍ ഗൗരവത്തോടെ കാണണം. യുക്തിയും ശാസ്ത്ര ബോധവും ചോദ്യം ചെയ്യപ്പെടുന്നു. ഇതിനെതിരേയുള്ള പ്രവര്‍ത്തനം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  മധ്യതിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ നേതൃത്വം നല്‍കിയ അദ്ദേഹം നിരവധിയാതനകളും അനുഭവിച്ചു. ഇന്നത്തെ തലമുറ ഭാസിയുള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കണം. കാലങ്ങളേറെ കഴിഞ്ഞാലും ഭാസിയെക്കുറിച്ചുള്ള ഓര്‍മകള്‍ നിലനില്‍ക്കുമെന്ന് തോപ്പില്‍ഭാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മുഖ്യ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കെപിഎസി പ്രസിഡന്റ് കെ ഇ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. തോപ്പില്‍ ഭാസിയുടെ ഭാര്യ അമ്മിണിഅമ്മയെ ചടങ്ങില്‍ ആദരിച്ചു. പ്രതിഭാഹരി എംഎല്‍എ, ടി ജെ അഞ്ചലോസ്, എന്‍ സുകുമാരപിള്ള, വള്ളിക്കാവ് മോഹന്‍ ദാസ് എ ഷാജഹാന്‍’ സംസാരിച്ചു.ഉപജില്ലാ സമ്മേളനംഅമ്പലപ്പുഴ: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ അമ്പലപ്പുഴ ഉപജില്ലാ സമ്മേളനം ഞായറാഴ്ച നടക്കും. രാവിലെ 9.30ന് നീര്‍ക്കുന്നം എസ്ഡിവി യുപി സ്‌കൂളില്‍ നടക്കുന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എംസി പ്രസാദ് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it