Kollam Local

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍ : ശിവസേനാ ജില്ലാ പ്രസിഡന്റ്‌ റിമാന്‍ഡില്‍



ശാസ്താംകോട്ട: തോക്കുചൂണ്ടി യുവാവിനെ ഭീഷണിപ്പെടുത്തിയ ശിവസേനാ ജില്ലാ പ്രസിഡന്റ് റിമാന്‍ഡില്‍.നെടിയവിള ഗീതാലയത്തില്‍ ഗോപകുമാറിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ശിവസേനാ ജില്ലാപ്രസിഡന്റ് കുന്നത്തൂര്‍ കരിമ്പിന്‍പുഴ കടമ്പാട് വീട്ടില്‍ വിനോദ്(52), സഹപ്രവര്‍ത്തകന്‍ കുന്നത്തൂര്‍ കിഴക്ക് ചാങ്ങയത്ത് വീട്ടില്‍ ദേവരാജന്‍(58) എന്നിവരെയാണ് ശാസ്താംകോട്ട പോലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.കഴിഞ്ഞ ദിവസം രാത്രി പത്തോടെ ഗോപകുമാറിനെ കാറില്‍ തട്ടിക്കൊണ്ട് ഞാകടവ് ഭാഗത്തേക്ക് പോവുകയും തോക്ക് വായില്‍ തിരുകി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. സംഭവം കണ്ട നാട്ടുകാര്‍ ശാസ്താംകോട്ട പോലിസില്‍ വിവരമറിയിക്കുകയും പോലിസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. നെടിയവിളയില്‍ ശിവസേന യൂനിറ്റ് രൂപീകരിക്കുന്നതിന് സംബന്ധിച്ച തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംഭവത്തില്‍ ദുരൂഹതകയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it