Kottayam Local

തൊഴില്‍ പരിശീലനം : പങ്കെടുത്തവര്‍ കബളിപ്പിക്കപ്പെട്ടതായി പരാതി



മുക്കൂട്ടുതറ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ പരിശീലനത്തില്‍ പങ്കെടുത്തവര്‍ കബളിപ്പിക്കപ്പെട്ടതായി പരാതി.പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിലൂടെ തൊഴില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുത്തവരാണ് കബളിപ്പിക്കപ്പെട്ടത്. പരിശീലത്തില്‍ പങ്കെടുത്തവര്‍ക്ക് സ്റ്റൈപെന്റ് തുകയായി 500 രൂപ അക്കൗണ്ട് വഴി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച്് പരീശീലത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ ബാങ്കില്‍ ചെന്നപ്പോള്‍ സ്റ്റൈപെന്റ് തുക അക്കൗണ്ടിലുണ്ടെങ്കിലും മറ്റൊരു ബാങ്ക് ഈ തുക റിക്കവറിയായി തിരിച്ചുപിടിച്ചെന്ന്് ബാങ്ക് അധികൃതര്‍ അറിയിച്ചു. പാസ്ബുക്കിലും അക്കൗണ്ടിലെത്തിയ 500 രൂപ കൊഡാക് എന്ന ബാങ്ക് റിക്കവര്‍ ചെയ്‌തെടുത്തെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റൈപെന്റായി ലഭിച്ച തുക അക്കൗണ്ട് ഉടമ അറിയാതെ എങ്ങനെ മറ്റൊരു ബാങ്കിലേക്ക് പോവുമെന്ന് ചോദിച്ചപ്പോള്‍ ബാങ്ക് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. മുക്കൂട്ടുതറ, കൊല്ലമുള, കുരുമ്പന്‍മുഴി പ്രദേശങ്ങളിലെ ചെറുകിട കര്‍ഷകര്‍ക്കാണ് തൊഴില്‍ പരിശീലനത്തില്‍ പങ്കെടുത്തതിന്റെ ആനുകൂല്യം സ്വന്തം അക്കൗണ്ടിലെത്തിയിട്ടും ലഭിക്കാതെ പോയത്. കര്‍ഷകരും തൊഴിലാളികളുമായ 60 പേരാണ് 30 പേര്‍ വീതമുള്ള രണ്ട് ബാച്ചുകളായി പരിശീലനത്തില്‍ പങ്കെടുത്തത്. നിലവില്‍ ചെയ്യുന്ന തൊഴിലില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയിലൂടെയായിരുന്നു തൊഴില്‍ നൈപുണ്യ പരിശീലനം നടന്നത്. കുരുമ്പന്‍മുഴി, കൊല്ലമുള ആര്‍പിഎസ് എന്നിവിടങ്ങളില്‍ വച്ച് നടന്ന പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഇതിന്റെ സര്‍ട്ടിഫിക്കറ്റും തൊപ്പിയും ബനിയനും മാസ്‌കും മറ്റും ലഭിച്ചിരുന്നു. സ്റ്റൈപെന്റ് തുക നഷ്ടപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് കര്‍ഷകര്‍.
Next Story

RELATED STORIES

Share it