kozhikode local

തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കണമെന്ന്

കോഴിക്കോട്: വിദേശ രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ട്  നാട്ടില്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കണമെന്ന് നാഷണല്‍ പ്രവാസി ലിഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കോഴികോട് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ബഷീര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ യോഗം ഉദ്ഘാടനം ചെയ്തു.
നാഷണല്‍ പ്രവാസി ലീഗിന്റെ ചുമതലയുള്ള ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി നാസര്‍ കോയ തങ്ങള്‍ പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എന്‍എല്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ്, ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി അസിസ് കടപ്പുറം,മുഹമ്മദ് പാറക്കാട്ട്, മെഹ്ബൂബ്, സലിം കക്കടന്‍, നിസാം, ഷാഫി കണ്ണംപള്ളി സംസാരിച്ചു.
പുതിയ ഭാരവാഹികളായി ബഷീര്‍ അഹ്മദ് -കോഴികോട്(പ്രസിഡന്റ്),ഖലീല്‍ എരിയാല്‍ കാസറഗോഡ്  (വൈസ് പ്രസിഡന്റ്്),മുനീര്‍ കണ്ടാളം-കാസറഗോഡ് (ജനറല്‍.സെക്രട്ടറി),ഷഫീര്‍ -കൊല്ലം (സെക്രട്ടറി),മൊയ്തു കുന്നുമ്മല്‍ -വയനാട് (ഖജാഞ്ചി ),എന്നിവരെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it