തൊഴിലാളി പ്രസ്ഥാനങ്ങള്‍ കോര്‍പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുന്നു: എസ്ഡിടിയു
BY Sumeera SMR3 May 2016 4:39 AM GMT
Sumeera SMR3 May 2016 4:39 AM GMT
ആലപ്പുഴ: തൊഴിലാളി പ്രസ്ഥാനങ്ങള്‍ കോര്‍പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുന്നവരായി മാറിയെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഉസ്മാന് പെരുമ്പിലാവ് പറഞ്ഞു. ആലപ്പുഴയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്റെ മെയ്ദിന റാലിയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.
തൊഴിലാളികളുടെ ചോരയിലും വിയര്‍പ്പിലും പടുത്തുയര്‍ത്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരുടെ അടിസ്ഥാന നിലപാടില്‍ നിന്ന് വ്യതിചലിച്ച് കോര്‍പറേറ്റുകള്‍ക്ക് വിധേയത്വമായി പ്രവര്‍ത്തിക്കുകയാണ്. കോര്‍പറേറ്റുകളുടെ പണം വാങ്ങി തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ രൂപപ്പെടുത്തി കോര്‍പറേറ്റ് താല്പര്യങ്ങള് സംരക്ഷിക്കുന്നവരായി തൊഴിലാളി പ്രസ്ഥാനങ്ങള്‍ മാറിക്കഴിഞ്ഞു.
മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും മുദ്രാവാക്യങ്ങളും വരെ വന്‍കിട ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന അവസ്ഥാവിശേഷമാണ് നിലവിലെ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നത്. ഇത്തരത്തിലുള്ള കോര്‍പറേറ്റ് രാഷ്ട്രീയത്തില്‍ നിന്ന് വിമുക്തമായ ജനപക്ഷത്ത് നിന്ന് കൊണ്ടുളള ഒരു രാഷ്ട്രീയ ബദലാണ് എസ്ഡിപിഐ മുന്നോട്ട്വയ്ക്കുന്നത്. എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ടി കെ നാസര്‍ പുറക്കാട് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ അമ്പലപ്പുഴ നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ എസ് ഷാന്‍, ആലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥി സുലൈമാന്‍ കുഞ്ഞ് എന്നിവരെ ആലപ്പുഴ ജില്ലാ കമ്മിറ്റി പൊന്നാട അണിയിച്ചു. നഗരചത്വരത്തില്‍ നിന്നാരംഭിച്ചറാലിയില് നൂറ് കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.

Next Story
RELATED STORIES
വനിതാ ഹോസ്റ്റലിൽനിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTപോളിങ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
26 April 2024 8:24 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMT