തൊഴിലാളികള്‍ക്ക് പരിക്കുപറ്റിയത് അറിയിച്ചില്ലെങ്കില്‍ യുഎഇയില്‍ കനത്ത പിഴ

അബൂദബി: ജോലിസ്ഥലത്തു വച്ച് തൊഴിലാളികള്‍ക്കു പരിക്കേല്‍ക്കുന്നതു സംബന്ധിച്ച് 24 മണിക്കൂറിനകം വിവരം നല്‍കിയില്ലെങ്കില്‍ 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. കൂടാതെ സ്ഥാപനത്തെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തും. ജോലിക്കാരന്‍ 3 ദിവസത്തില്‍ കൂടുതല്‍ ജോലിക്കു ഹാജാരാവാതിരുന്നാലും പിഴ നല്‍കേണ്ടി വരും. ജോലിക്കു വരുമ്പോഴും തിരിച്ചു പോവുമ്പോഴും അപകടത്തില്‍പ്പെട്ടാലും വിവരം അറിയിക്കണം.
തൊഴിലാളികള്‍ക്ക് ഏതുതരത്തിലുള്ള അപകടം പറ്റിയാലും അവരുടെ ചികില്‍സയ്ക്കുള്ള മുഴുവന്‍ ചെലവും സ്ഥാപനം വഹിക്കണം. ഈ തൊഴിലാളി തിരിച്ച് ജോലിയില്‍ പ്രവേശിക്കുന്നതു വരെയുള്ള എല്ലാ വിവരങ്ങളും തൊഴില്‍ മന്ത്രാലയത്തില്‍ അറിയിക്കണം ജോലി ചെയ്യുന്ന സ്ഥലവും അന്തരീക്ഷവും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിയമം കൊണ്ടുവരുന്നതെന്ന് തൊഴില്‍ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി മഹര്‍ അല്‍ ഒബൈദ് പറഞ്ഞു. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നടപ്പാക്കേണ്ടതു തൊഴിലുടമയാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ ടോള്‍ ഫ്രീ നമ്പറായ 800665ലൂടെയോ വിവരം അറിയിക്കാനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it