kasaragod local

തെരുവ് കച്ചവടത്തിനെതിരേ നിശ്ചയിച്ച മാര്‍ച്ച് മാറ്റിയതില്‍ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം

കാസര്‍കോട്: നഗരത്തില്‍ ഫുട്പാത്ത് കൈയേറി നടത്തുന്ന തെരുവ് കച്ചവടക്കാരേ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂനിറ്റ് നഗരസഭ കാര്യാലയത്തിലേക്ക് നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് മാറ്റിവച്ചതില്‍ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം.
കഴിഞ്ഞ ദിവസമാണ് നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. ഇതിനായി വാര്‍ത്താ സമ്മേളനവും വിളിച്ചിരുന്നു. എന്നാല്‍ നഗരസഭ വ്യാപാരി നേതാക്കളോട് മാര്‍ച്ച് നടത്തരുതെന്നും തെരുവ് കച്ചവടക്കാരെ നീക്കി അവര്‍ക്ക് കച്ചവടം ചെയ്യാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മാര്‍ച്ച് മാറ്റിവച്ചതായി അറിയിച്ചത്.
കഴിഞ്ഞ ദിവസം നഗരസഭ അധികൃതര്‍ പഴയ ബസ് സ്റ്റാന്റിലെ ഏതാനും തെരുവ് കച്ചവടക്കാരേ നീക്കം ചെയ്തിതിരുന്നു. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രത്തി െന്റ ഭാഗമായാണെന്നും ഇത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും വ്യാപാരി യേ ാഗത്തില്‍ സംബന്ധിച്ച ചില എക്‌സിക്യൂട്ട് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
നേരത്തെ തീരുമാനിച്ച പ്രതിഷേധ മാര്‍ച്ച് മാറ്റിവച്ചത് കൊണ്ട് മുഴുവന്‍ അനധികൃത തെരുവ് കച്ചവടക്കാരേയും നഗരസഭ അധികൃതര്‍ക്ക് മാറ്റാനായോ എന്നും ചില അംഗങ്ങള്‍ ചോദിച്ച് രംഗത്ത് വന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it