palakkad local

തെരുവുനായ ശല്യം രൂക്ഷം: മൂന്നും നാലും വയസ്സുള്ള സഹോദരങ്ങള്‍ക്ക് കടിയേറ്റു



ചെര്‍പ്പുളശ്ശേരി:മുന്നും നാലും വയസ് പ്രായമായ പിഞ്ചു കുട്ടികളെ മാതാവിന്റെ മുന്നില്‍ വെച്ചു നായകള്‍ കടിച്ചു പരിക്ക് ഏല്‍പ്പിച്ചു. മാതാവിന്റെ കൂടെ കുളിക്കാന്‍ കുളത്തില്‍ എത്തിയ സഹോദരങ്ങള്‍ക്കാണ്  നായയുടെ അക്രമണത്തില്‍ പരിക്കേറ്റത്  കുളത്തില്‍ അലക്കി  കൊണ്ടിരിക്കുന്ന മാതാവിന്റെ അടുത്ത് കടവില്‍ നിന്നിരുന്ന കുളങ്ങരങ്ങട്ടില്‍ ശരീഫ യുടെ  ഇളയ  മകന്‍ മുഹമ്മദ് യാസീന്‍  ( 3 ) നാണ് നായയുടെ ആക്രമണത്തില്‍  മുഖത്തിനും , ചെവിക്കും പരിക്കേറ്റത്. മൂത്ത മകന്‍ സുബ്ഹാന്‍  (4)ഇടത് കൈയ്യിനാണ്  പരിക്ക്. നിലവിളി കേട്ട് ഓടിക്കൂടിയ പരിസര വാസികളാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച ഷരീഫയും വിധവയായ മാതാവും തനിച്ചാണ് താമസിച്ചു വരുന്നത്. ചെര്‍പ്പുളശ്ശേരി  ഗവണ്‍മെന്റ് ആശുപത്രി യില്‍ നിന്നും പ്രാഥമിക ചികില്‍സ നേടി. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് തുടര്‍ ചികില്‍സ ക്കായി കൊണ്ടുപോയി.ചെര്‍പ്പുളശ്ശേരിയിലും പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം പോലിസ് സ്റ്റേഷന്‍ പരിസരത്ത് കെട്ടിയിട്ട വളര്‍ത്ത് നായയെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നിരുന്നു. സ്‌ക്കൂളില്‍ പോകുന്ന കുട്ടികള്‍കളെ ഓര്‍ത്ത് ഭീതിയിലാണ് മാതാപിതാക്കള്‍.നഗരസഭ അടിയന്തരമായി ഇടപ്പെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it