thrissur local

തൃശൂര്‍ ജില്ലാ കലക്ടറായി ടി വി അനുപമ ചുമതലയേറ്റു

തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടറായി ടി വി അനുപമ ചുമതലയേറ്റു. ഇന്നലെ രാവിലെ കളക്‌ട്രേറ്റിലെത്തിയ നിയുക്ത കളക്ടറെ സബ് കളക്ടര്‍ ഡോ.രേണുരാജ്, എഡിഎം ഇന്‍ചാര്‍ജ് എം ബി ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് കളക്ടര്‍ ഓഫീസിലെത്തി ചുമതലയേറ്റു. തന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍വിധികളില്ലെന്നും തൃശൂരിനെക്കുറിച്ച് വ്യക്തമായി പഠിച്ച് പ്രവര്‍ത്തിക്കുമെന്നും ടി വി അനുപമ പറഞ്ഞു. ആലപ്പുഴയില്‍ കളക്ടറായിരുന്ന ടി വി അനുപമ, മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിര്‍ണായക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടാണ് പിന്നീട് മന്ത്രിയുടെ രാജിക്ക് പ്രധാന കാരണമായത്. മുന്‍ ഭക്ഷ്യ സുരക്ഷാകമ്മീഷണറായിരിക്കെ കേരളത്തിലെ ഒരു പ്രമുഖ ഭക്ഷ്യോല്‍പന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ മായം കണ്ടെത്തി നടപടിയെടുത്തും ടി വി അനുപമ ശ്രദ്ധേയയായിരുന്നു.
Next Story

RELATED STORIES

Share it