Flash News

തൃപ്പൂണിത്തുറയിലെ യോഗ സെന്ററിനെതിരെ കര്‍ശന നടപടി വേണം: കെകെ ശൈലജ

തൃപ്പൂണിത്തുറയിലെ യോഗ സെന്ററിനെതിരെ കര്‍ശന നടപടി വേണം: കെകെ ശൈലജ
X

തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ സെന്ററില്‍ വച്ച് പെണ്‍കുട്ടികള്‍ നേരിടേണ്ടിവന്ന ദുരവസ്ഥ പരിഗണിച്ച് സ്ഥാപനത്തിനെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആരോഗ്യസാമൂഹ്യ നീതി മന്ത്രി കെകെ ശൈലജ. 'കേരളത്തിലെ സ്ത്രീകളുടെ അന്തസിനും ആത്മാഭിമാനത്തിനും കോട്ടം തട്ടുന്നതാണ് ഇത്തരം സംഭവങ്ങള്‍. ഇത്തരം നീച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി വേണം. സ്ത്രീ സുരക്ഷ, ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടത്തിവരുന്ന നമ്മുടെ സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത് അപമാനകരമാണ്' അവര്‍ പറഞ്ഞു.

[related]
Next Story

RELATED STORIES

Share it