kasaragod local

തൃക്കരിപ്പൂര്‍ മഹോല്‍സവത്തിന് നാടൊരുങ്ങി

തൃക്കരിപ്പൂര്‍: കാണാകാഴ്ചകളുടെ വിരൊന്നുക്കി നാടിന്റെ ചരിത്ര സമന്വയമാവാന്‍ തൃക്കരിപ്പൂര്‍ മഹോല്‍സവമൊരുങ്ങുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂര്‍ യൂനിറ്റാണ് നാട്ടുകാരുടെ സഹകരണത്തോടെ ഈ സംരംഭത്തിന്് വേദിയൊരുക്കുന്നത്. നാടിന്റെ വികസനവും ഒപ്പം ജീവകാരുണ്യ പ്രവര്‍ത്തനുമാണ് മഹോല്‍സവ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. 15 മുതല്‍ ജനുവരി ഒന്നു വരെയാണ് ഈ അപൂര്‍വ വിരുന്ന്. 15ന് വൈകിട്ട് അഞ്ചിന് എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ കൂടാതെ കലാ-സാംസ്‌കാരിക, വൈജ്ഞാനിക പവലിയനുകളും കാണികള്‍ക്ക് നവ്യാനുഭവം പകരും. ഫഌവര്‍ഷോ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ്‌കോര്‍ട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന സ്റ്റാളുകളുമുണ്ടാവും. വനിതാ സംഗമം, മൈലാഞ്ചിയിടല്‍ മല്‍സരം, പാചക മല്‍സരം, ഒപ്പന, സിനിമ, മാപ്പിളപ്പാട്ട്, കോല്‍ക്കളി, വട്ടപ്പാട്ട്, കരോക്കോം, സംഘഗാനം എന്നിവ പതിനഞ്ചു ദിവസങ്ങളിലായി കലാമാധുര്യം പകരാനുണ്ട്്. ഹൈടക് അമ്യൂസ്്‌മെന്റ് പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, അപൂര്‍വമായ വര്‍ണ പക്ഷികള്‍, ഭക്ഷ്യമേള, ഔഷധ സസ്യങ്ങ-ഫലവൃക്ഷ തൈകളുടെ വിപണനം എന്നിവയും ആകര്‍ഷീണിയമാവും. നാടന്‍ കലാസംഗമം, സ്‌കൂള്‍ കലോല്‍സവ പ്രതിഭാസംഗമം എന്നിവും ഒരുക്കും. കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, പഴയകാല കച്ചവടക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരെ അനുമോദിക്കും. കൂടാതെ പരിപാടിയുടെ ഉടനീളം ഒരു നിര്‍ധന രോഗിക്ക് ധനസഹായവും നല്‍കും. ശുചിത്വത്തില്‍ മികവ് പുലര്‍ത്തുന്ന ഹോട്ടലുകള്‍ക്കു പ്രത്യേക ഉപഹാരമുവുണ്ട്്. തൃക്കരിപ്പൂരിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂപ്പണുകളിലൂടെ സ്‌കൂട്ടര്‍, ഫ്രിഡ്ജ്, വാഷിങ്‌മെഷീന്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍ നല്‍കും. മഹോല്‍സവത്തിന്റെ വിളംബര ഘോഷയാത്ര ഇന്ന് വൈകിട്ട് നാലിന് തങ്കയം മുക്കില്‍ നിന്ന് തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തി ല്‍ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, വര്‍ക്കിങ് ചെയര്‍മാന്‍ സി എച്ച് അബ്ദുര്‍റഹിം, കെ വി ലക്ഷ്്മണന്‍, വി പി ഗോപാലകൃഷ്ണന്‍, പി പി നാസര്‍, എ ജി നൂറുല്‍ അമീന്‍, കണ്ണന്‍ ഫോട്ടോസ്റ്റാറ്റ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it