Flash News

തൂത്തുക്കുടിയില്‍ വീണ്ടും പോലിസ് വെടിവയ്പ്, ഒരാള്‍ മരിച്ചു, സംഘര്‍ഷം തുടരുന്നു

തൂത്തുക്കുടിയില്‍ വീണ്ടും പോലിസ് വെടിവയ്പ്, ഒരാള്‍ മരിച്ചു, സംഘര്‍ഷം തുടരുന്നു
X


തൂത്തുക്കുടി : സ്‌റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരണശാലയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തിനു നേരെ ഇന്നും പൊലീസ് വെടിവയ്പ്. ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൂത്തുക്കുടിയിലെ അണ്ണാനഗറിലാണ് വെടിവയ്പ്പുണ്ടായത്. ഇവിടെ പോലിസും സമരക്കാരും തമ്മില്‍ ഏറെ നേരം ഏറ്റുമുട്ടി. തൂത്തുക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥയാണ്. ബൈറന്റ് നഗറിലും തൂത്തുക്കുടി ജനറല്‍ ആശുപത്രിയ്ക്ക്് മുന്നിലും പ്രക്ഷോഭകര്‍ വാഹങ്ങള്‍ക്ക് തീയിട്ടു.
ഇന്നലത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ നടന്‍ കമല്‍ഹാസന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. നിരോധനാജ്ഞ ലംഘിച്ച് ആശുപത്രിയിലെത്തിയതിന് കമല്‍ഹാസനും 20ഓളം പേര്‍ക്കുമെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it