തുറയില്‍ സാംഗ്മയുടെ മകന് രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷം

ഷില്ലോങ്: മേഘാലയയിലെ തുറ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥി കോണ്‍റാഡ് കെ സാംഗ്മ രണ്ടു ലക്ഷത്തോളം വോട്ടിന് ജയിച്ചു.
അന്തരിച്ച ലോക്‌സഭാ മുന്‍ സ്പീക്കര്‍ പി എ സാംഗ്മയുടെ മകനാണ് കോണ്‍റാഡ് കെ സാംഗ്മ. പി എ സാംഗ്മയുടെ മരണത്തെ തുടര്‍ന്നാണ് തുറയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സംസ്ഥാന മുഖ്യമന്ത്രി മുകുള്‍ സാംഗ്മയുടെ ഭാര്യ കോണ്‍ഗ്രസ്സിലെ ദിക്കാന്‍ചി ഡി ഷിറയെയാണ് 1,92,212 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അദ്ദേഹം പരാജയപ്പെടുത്തിയത്. 24 അസംബ്ലി മണ്ഡലത്തില്‍ 23ലും കോണ്‍ഗ്രസ്സിന് ജയിക്കാനായില്ല. തന്റെ വിജയം അന്തരിച്ച പിതാവിന് സമര്‍പ്പിക്കുന്നുവെന്ന് കോണ്‍റാഡ് പറഞ്ഞു.
Next Story

RELATED STORIES

Share it