തുടരന്വേഷണം : കോടതി തീരുമാനം നവംബര്‍ ഒമ്പതിന്‌



കൊച്ചി: ചെമ്പിരിക്ക ഖാസിയായിരുന്ന  സി എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇനിയും തുടരന്വേഷണം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നവംബര്‍ ഒമ്പതിലേക്കു മാറ്റിവച്ചു. കേസില്‍ ഇന്നലെ കോടതി വിധി പറയാന്‍ തീരുമാനിച്ചിരിക്കെ കേസില്‍ കക്ഷിചേരാന്‍ കോടതി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കപ്പെട്ടതോടെയാണ് ഹരജി മാറ്റിയത്. ചെമ്പരിക്ക ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട്  ഓട്ടോ ഡ്രൈവറായ ആദൂര്‍ സ്വദേശി അഷ്‌റഫ് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ തന്നോട് നടത്തിയിട്ടുണ്ടെന്ന് കാണിച്ചാണ് ഉമര്‍ ഫാറൂഖ് തങ്ങള്‍  കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്.
Next Story

RELATED STORIES

Share it