malappuram local

തീവ്രഹിന്ദുത്വത്തിനെതിരേ ഐക്യപ്പെടണം: പ്രകാശ് കാരാട്ട്



തിരൂരങ്ങാടി: നവലിബറന്‍ നയങ്ങള്‍ക്കെതിരെയും തീവ്രഹിന്ദുത്വത്തിനെതിരെയും എല്ലാവരും ഒന്നിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ചെമ്മാട് നടന്ന ഇഎംഎസിന്റെ ലോകം ദ്വിദിന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടുകൂടി അതിന്റെ ശക്തി വര്‍ധിച്ചു. നവലിബറന്‍ നയങ്ങളെ കൂടുതല്‍ പിന്തുണച്ച് രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയും, ആര്‍എസ്എസിന്റെ നേതൃത്വത്തിലുളള തീവ്രഹിന്ദുത്വത്തിലൂന്നിയുള്ള, രാജ്യത്തെ ജനാധിപത്യത്തിലും മതേതരത്വത്തിലുമുള്ള മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യുന്ന രീതിയിലുള്ള അജണ്ട നടപ്പാക്കി കൊണ്ടിരിക്കുകയുമാണ്. കോണ്‍ഗ്രസ് തുടര്‍ന്നു വന്ന നവലിബറന്‍ നയങ്ങളോടുള്ള എതിര്‍പ്പ് ആളുകളെ ബിജെപിയിലേക്കെത്തിച്ചു. അവരെ തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്. അത് ആദ്യം മഹാരാഷ്ട്രയില്‍ നിന്നുതന്നെ തുടങ്ങണമെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെന്നും കാരാട്ട് പറഞ്ഞു.
Next Story

RELATED STORIES

Share it