Flash News

തീവ്രവാദ ബന്ധം ബോധ്യപ്പെടുത്തിയാല്‍ പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വിച്ഛേദിക്കാം : പി സി ജോര്‍ജ്



പത്തനംതിട്ട: പോപുലര്‍ ഫ്രണ്ടിന് ഐഎസ്, തീവ്രവാദ ബന്ധമുണ്ടെന്നു തന്നെ ബോധ്യപ്പെടുത്തിയാല്‍ പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം വിച്ഛേദിക്കാമെന്നു പി സി ജോര്‍ജ് എംഎല്‍എ. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഐഎസുമായി ബന്ധം ആരോപിക്കുന്ന പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തില്‍ പി സി ജോര്‍ജ് പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലക്ഷ്യത്തോടെ തീവ്രവാദബന്ധം ആരോപിച്ചാല്‍ അത് അംഗീകരിക്കാനാവില്ല. ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ അതു  ബോധ്യപ്പെടുത്തുകയും വേണം. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഒരു സംഘടനയെന്ന നിലയിലാണ് പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം. ദലിത്, പിന്നാക്ക, ന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ എന്നിവര്‍ക്കൊപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. ഡിഎച്ച്ആര്‍എമ്മിനെയും കൊലപാതകക്കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിച്ചു. പോലിസ് ഭീകരതയും ഭരണകൂട ഭീകരതയും നാട്ടില്‍ ശക്തി പ്രാപിക്കുന്നതായും പി സി ജോര്‍ജ് പറഞ്ഞു. ദലിത്, പിന്നാക്ക, ന്യൂനപക്ഷങ്ങളെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സംഘടനകളെയും ഉള്‍പ്പെടുത്തി നാലാം മുന്നണിക്ക് ആലോചനകള്‍ തുടരുന്നതായും പി സി ജോര്‍ജ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it