kozhikode local

തീവ്രവാദത്തിന് ഖുര്‍ആനില്‍ തെളിവ് തേടുന്നവരെ കരുതിയിരിക്കണം : ഐഎസ്എം സെമിനാര്‍



കോഴിക്കോട്: ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മതതീവ്രവാദത്തിന് തെളിവ് നിര്‍മ്മിക്കുന്നവരെ കരുതിയിരിക്കണമെന്ന് ഐഎസ്എം സംസ്ഥാന ഖുര്‍ആന്‍ സെമിനാര്‍ ആവശ്യപ്പെട്ടു. ഖുര്‍ആന്‍ പഠിപ്പിക്കുന്ന മാനവിക സന്ദേശം ഉള്‍കൊള്ളാന്‍ വിശ്വാസികള്‍ തയ്യാറാവണം. ഖുര്‍ആന്‍ ഗവേഷണത്തിനും പഠനത്തിനും എല്ലാവര്‍ക്കും അവസരമൊരുക്കണം. മതത്തിന്റെ മറവില്‍ വളരുന്ന തീവ്രവാദത്തിനും വര്‍ഗീയതക്കും തടയിടാന്‍ ക്രിയാത്മകമായ നീക്കം അനിവാര്യമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സൈ്വര്യജീവിതം ഉറപ്പാക്കാന്‍ ഭരണകൂടം ജാഗ്രത കാണിക്കണം. പൗരാവകാശ ധ്വംസനത്തിനെതിരെ നിലകൊള്ളേണ്ടവര്‍ അവകാശങ്ങള്‍ ഹനിക്കുന്നതിന് കൂട്ടുനില്‍ക്കുന്നത് ആശങ്കാജനകമാണ്. മുസ്‌ലിം ലോകത്ത് ഉണ്ടായ ഭിന്നതകള്‍ എത്രയും വേഗം പരിഹരിക്കാന്‍ കഴിയട്ടെയെന്നും സംഗമം അഭിപ്രായപ്പെട്ടു.സംഗമം കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it