ernakulam local

തീരദേശപരിപാലന നിയമം ലംഘിച്ച് കുമ്പളം പഞ്ചായത്തില്‍ കായലിനോട് ചേര്‍ന്ന് കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതി



കുമ്പളം: തീരദേശപരിപാലന നിയമം ലംഘിച്ച് കുമ്പളം പഞ്ചായത്തില്‍ 12ാം വാര്‍ഡില്‍ പുളിയംപള്ളി പ്രദേശത്ത് കായലിനോട് ചേര്‍ന്ന് കെട്ടിടനിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെംബറും അധികൃതരും സ്ഥലത്തെത്തി കെട്ടിട ഉടമയ്ക്ക് നിയമം ലംഘിച്ചുകൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കി. സ്‌റ്റോപ്പ് മെമ്മോ കിട്ടിയിട്ടും പഞ്ചായത്തിനെ അവഗണിച്ചുകൊണ്ട് നിര്‍മാണപ്രവര്‍ത്തനം നടക്കുന്നത് പഞ്ചായത്തിലെ ചില അധികാരികളുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോലിസ് നടപടിയിലൂടെ കായലിനോട് ചേര്‍ന്ന് നടക്കുന്ന നിര്‍മാണപ്രവര്‍ത്തനത്തിന് തടയിടണമെന്ന് വാര്‍ഡ് മെമ്പറും വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ മിനി പ്രകാശന്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കുമ്പളം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണത്തിന് അനുമതി ലഭിക്കാന്‍ വര്‍ഷങ്ങളോളം പഞ്ചായത്ത് കയറിയിറങ്ങേണ്ട അവസ്ഥ നിലനില്‍ക്കുമ്പോഴാണ് സാമ്പത്തികശേഷിയുള്ള ആളുകള്‍ക്കുവേണ്ടി റിസോര്‍ട്ട് സമാനമായ കെട്ടിട സമുച്ചയങ്ങള്‍ തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട് ഇവിടെ നടക്കുന്നത്. ഇതിനെതിരെയുള്ള പഞ്ചായത്തിന്റെ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നത് കുറ്റകരമായ അനാസ്ഥയും അനധികൃത നിര്‍മാണം നടത്തുന്നവര്‍ക്കുള്ള ഒത്താശയുമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. എത്രയും വേഗം അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിപ്പിച്ച് നിയമാനുസൃത തുടര്‍നടപടികള്‍ ചെയ്യണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിത്ത് പാറക്കാടന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it