palakkad local

തീപ്പിടിത്തം: അപകടകാരണം ട്രാന്‍സ്‌ഫോമറില്‍ നിന്നു ചിതറിയ തീപ്പൊരി

കൊല്ലങ്കോട്: തേക്കിന്‍ ചിറയിലെ അഞ്ചനം ചിറയില്‍ ഇന്നലെ ഉച്ചക്കുണ്ടായ തീപിടിത്തം അര കിലോമീറ്ററോളം വ്യാപിച്ചത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. അഞ്ചനം ചിറ ചുള്ളിയാര്‍ ഡാം കനാലിന്റെ വശത്തെ ട്രാന്‍സ്‌ഫോമറില്‍ നിന്നും തീപ്പൊരികള്‍ ഉണങ്ങിയ പുല്ലിലും ഇലകളിലും വീണതാണ് അപകടത്തിനിടയാക്കിയത്.
ശക്തമായ കാറ്റു വീശിയയോടെ കനാലിന്റെ ഇരുവശത്തുമുള്ള ഉണങ്ങിയ ചെടികളിലേക്കും തീപ്പടര്‍ന്നു. സമീപത്തെ ചന്ദ്രന്റെ വീടിന്റെ വേലിയിലും അടുക്കള ഭാഗത്തേക്കും തെങ്ങിലും തീ പടര്‍ന്നെങ്കിലും വീട്ടുകാരും നാട്ടുകാരും അഗ്‌നി ശമനവിഭാഗക്കാരും അണച്ചതോടെ ദുരന്തം ഒഴിവായി. കനാലിന്റെ മറുവശത്തുള്ള മാവിന്‍ തോട്ടത്തിലും തീ പടര്‍ന്നു. പാകമായ മാങ്ങയും മാവും അഗ്‌നിക്കിരയായി നശിച്ചു. ഇന്നലെ ഉച്ചയോടെ ആഞ്ഞടിച്ച കാറ്റാണ് കൂടുതല്‍ ദൂരത്തേക്ക് തീ പടരാന്‍ കാരണമായത്. പ്രദേശത്ത് തീ പിടിത്തം പതിവാകുമ്പോഴും കൊല്ലങ്കോട് ഫയര്‍‌സ്റ്റേഷന്‍ വേണമെന്ന ആവശ്യത്തിനെ സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുന്നില്ല. വേനല്‍കഴിയും വരെ ഒരു യൂനിറ്റ് ഫയര്‍ സര്‍വീസ് താല്‍കാലികമായി കൊല്ലങ്കോട് വേണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
Next Story

RELATED STORIES

Share it