Flash News

തിരുവിതാംകൂര്‍ ദേവസ്വത്തില്‍ ശുദ്ധീകരണം അത്യാവശ്യം : മന്ത്രി



തിരുവനന്തപുരം: നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശുദ്ധീകരണം അത്യാവശ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഴിമതികള്‍ വളരെ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ബോര്‍ഡില്‍ വരുത്തേണ്ട ശുദ്ധീകരണം എങ്ങനെ വേണമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌കുകള്‍ തകര്‍ത്തത് ഏത് സാഹചര്യത്തിലാണെന്ന് അന്വേഷിക്കും. ദേവസ്വം മന്ത്രിയായ താന്‍ ബീഫ് കഴിച്ചതിനെപ്പറ്റി ബിജെപി സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരന് എന്തും പറയാം. താന്‍ എന്ത് കഴിക്കണമെന്ന് കുമ്മനം നിര്‍ദേശിക്കുന്നത് കഷ്ടമാണെന്നും  സുരേന്ദ്രന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it