palakkad local

തിരുവാതിര ഞാറ്റുവേലയിലെ തിരിമുറിയാത്ത മഴ;നിളയില്‍ ജലനിരപ്പുയര്‍ന്നു



സി കെ ശശിപച്ചാട്ടിരി

ആനക്കര: വരണ്ടു കിടന്നിരുന്ന നിളയിലേക്ക് ആശ്വാസമായി  തിരുവാതിരഞാറ്റുവേല .കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയാണ് നിളയിലെ ജലനിരപ്പ് ഉയര്‍ത്തിയത്.ഇതോടെ െവളളിയാങ്കല്ല് തടയണ പ്രദേശത്ത് ജല നിരപ്പ് ഉയര്‍ന്നതോടെ രണ്ട് ഷെട്ടറുകള്‍ കുറച്ച് ഉയര്‍ത്തിയതോടെ താഴ് ഭാഗങ്ങളിലെ നിളയില്‍ വെളളം കൂടാന്‍ കാരണമായി. ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയാണ്  നിളയില്‍  നീരൊഴുക്ക് വര്‍ദ്ധിക്കാനിടയാക്കിയത്്.കുമ്പിടി കാങ്കപ്പുഴയിലുളള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ കണക്ക് പ്രകാരം 3.50 മീറ്റര്‍ വെളളമുണ്ട്.വെളളിയാങ്കല്ല് തടയണ പ്രദേശത്ത് ജല സമൃദ്ധിവന്നതോടെ  തടയണയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളും, നാട്ടുകാരും ആശ്വാസത്തിലായി. ജലസേചനത്തിനായി നിരവധി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുള്ള വെള്ളിയാങ്കല്ലില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കര്‍ഷകരും പ്രതീക്ഷയിലായി. കഴിഞ്ഞ വേനലവസാനത്തോടെ നിള പൂര്‍ണ്ണമായും വറ്റിവരണ്ടിരുന്നു. ജില്ലയിലും സമീപ ജില്ലകളിലുമായി മൂന്ന് നഗരസഭകള്‍, പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകള്‍ എന്നിവയുടെയെല്ലാം പ്രധാന കുടിവെള്ള സ്രോതസ്സാണ് വെള്ളിയാങ്കല്ല്.തടയണ വറ്റിയതോടെ ഇവയുടെ പ്രവര്‍ത്തനവും ആശങ്കയിലായിരുന്നു. ജൂണ്‍ മാസം അവസാനമായിട്ടും തടയണയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നില്ല. ഇതിനെല്ലാം പരിഹാരമായാണ് തിരുവാതിര ഞാറ്റുവേലയില്‍ കനത്ത മഴയെത്തിയത്.പരമാവധി മൂന്നര മീറ്ററാണ് തടയണയുടെ സംഭരണ ശേഷി.നിലവില്‍ ഒന്നര മീറ്ററിലധികം ജലനിരപ്പ് ഉയര്‍ന്നു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ നല്ല മഴയുണ്ടായാല്‍ തടയണ പ്രദേശത്ത് വെളളം നിറയുന്നതോടെ വെളളിയാങ്കല്ലിലെ 24 ഷട്ടറുകളും തുറക്കുന്നതോടെ തടയണയുടെ താഴെയുളള ഭാഗങ്ങളില്‍ ഇരു തലയുംമുട്ടി വെളളമൊഴുകും.
Next Story

RELATED STORIES

Share it