തിരുവമ്പാടി സീറ്റ്; മലയോര വികസനസമിതിയുമായി സഹകരിക്കുമെന്ന് സിപിഎം
BY swapna en11 March 2016 6:16 AM GMT
X
swapna en11 March 2016 6:16 AM GMT
കോഴിക്കോട്: തിരുവമ്പാടി സീറ്റ് വിവാദം കത്തിനില്‍ക്കെ മലയോര വികസന സമിതിക്ക് പിന്തുണയുമായി സിപിഎം രംഗത്ത്. തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ മലയോര വികസന സമിതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് ആണ് മാധ്യമങ്ങളെ അറിയിച്ചത്.
വികസന സമിതിയുടെ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചായിരിക്കും സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.എന്നാല്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന താമരശ്ശേരി രൂപതയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും പി മോഹനന് പറഞ്ഞു. താമരശ്ശേരി രൂപത പിന്തുണയ്ക്കുന്ന സമിതിയാണ് മലയോര വികസന സമിതി. അതിനിടെ സിപിഎമ്മുമായി ചര്‍ച്ചയ്ക്കൊരുക്കമാണെന്ന് മലയോരവികസന സമിതി അറിയിച്ചു.
Next Story
RELATED STORIES
വൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMT