Flash News

തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ്-എസ്ഡിപിഐ ഹര്‍ത്താല്‍

തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ്-എസ്ഡിപിഐ ഹര്‍ത്താല്‍
X


കോഴിക്കോട്: എരഞ്ഞിമാവി ല്‍ ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ സമരം ചെയ്ത ഇരകള്‍ക്കെതിരേ ക്രൂരമായ പോലിസ് നരനായാട്ടില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവമ്പാടി മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു. തികച്ചും സമാധാനപരമായും ജനാധിപത്യ രീതിയിലുമാണ് പ്രദേശവാസികള്‍ സമരം നടത്തിയത്. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച് വളര്‍ന്നുവന്ന പൊതുമേഖലാ സ്ഥാപനമായ ഗെയ്‌ലിന്റെ 43ശതമാനം ഓഹരിയും റിലയന്‍സ്, റ്റാറ്റ കമ്പനികള്‍ വാങ്ങിയിരിക്കുകയാണ്. സമരക്കാരുടെ ആശങ്ക പരിഹരിക്കുന്നതിനു പകരം പോലിസിനെ ഉപയോഗിച്ച് സ്ത്രീകളെയും കുട്ടികളെയും അടക്കം തല്ലിച്ചതച്ച നടപടിക്കെതിരേയുള്ള ശക്തമായ താക്കീതായിട്ടാണ് ഇന്നത്തെ ഹര്‍ത്താല്‍ എസ്ഡി പിഐ പ്രഖ്യാപിച്ചിട്ടുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് കരിദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവമ്പാടി മണ്ഡലത്തിലും കീഴുപറമ്പ്, കാവന്നൂര്‍, അരീക്കോട് പഞ്ചായത്തുകളിലും ഹര്‍ത്താല്‍ നടത്തുമെന്നു എം ഐ ഷാനവാസ് എംപി അറിയിച്ചു.
Next Story

RELATED STORIES

Share it