തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍
BY fousiya sidheek8 Jun 2017 3:21 AM GMT
fousiya sidheek8 Jun 2017 3:21 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്നു ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരം സ്റ്റാച്യൂവിന് സമീപം ട്യൂട്ടേഴ്സ് ലൈനിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ രാത്രി 8.45ഓടെ ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ രണ്ടംഗസംഘം ഓഫിസിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസമയം ഓഫിസില്‍ ആരുമുണ്ടായിരുന്നില്ല. സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റമുണ്ടായതിനെ തുടര്‍ന്ന് സംഘപരിവാര ഓഫിസുകള്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTഅരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഅഹമ്മദാബാദിലെ ദര്‍ഗ ആക്രമിച്ച് കാവിക്കൊടി കെട്ടി ഹിന്ദുത്വ വാദികള്‍
10 May 2024 8:49 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMTമുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ അപകടം; മൂന്ന് മരണം
10 May 2024 5:22 AM GMT