Second edit

തിരിച്ചടി



ആഗോളവല്‍ക്കരണം എന്ന ആശയം വളരെ പുതിയതൊന്നുമല്ല. 19ാം നൂറ്റാണ്ടില്‍ തന്നെ മൂലധനം രാജ്യാതിര്‍ത്തികള്‍ കടന്ന് സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു. ചുങ്കം കൊടുക്കുമ്പോള്‍ പോലും കടത്തുകൂലിയില്‍ കുറവുവന്നതിനാല്‍ ഒരു നാട്ടില്‍ ഉല്‍പാദിപ്പിക്കുന്ന ചരക്കുകള്‍ മറ്റു പല പ്രദേശങ്ങളിലുമെത്തി. ഇന്നുള്ളതിനേക്കാള്‍ അധികം ജനങ്ങള്‍ കുടിയേറുകയും മറ്റു രാജ്യങ്ങളില്‍ തൊഴിലെടുക്കുകയും പിന്നെ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒന്നാം ലോകയുദ്ധമാണ് എല്ലാം തകിടം മറിച്ചത്. പിന്നീട് 60കളിലാണ് ഒരുനൂറ്റാണ്ട് മുമ്പ് കണ്ട അളവില്‍ അന്താരാഷ്ട്രതലത്തില്‍ വ്യാപാരം നടക്കുന്നത്. 1989ല്‍ ബെര്‍ലിന്‍ ഭിത്തി തകരുകയും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വ്യാപകമാവുകയും സോവിയറ്റ് യൂനിയന്‍ ഇല്ലാതാവുകയും ചെയ്തതോടെ ആഗോളവല്‍ക്കരണം വീണ്ടും തിരിച്ചുവന്നു. ഇപ്പോള്‍ നേരെ മറിച്ചാണു സ്ഥിതി. സാങ്കേതികവിദ്യയുടെ വ്യാപനം തുടക്കത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചെങ്കിലും ഇപ്പോള്‍ അത് തൊഴില്‍ നഷ്ടപ്പെടുത്തുകയാണ്. വിദഗ്ധ തൊഴിലാളികള്‍ നേട്ടംകൊയ്യുമ്പോള്‍ മറ്റുള്ളവര്‍ വെറുതെ വീട്ടിലിരിക്കുന്ന അവസ്ഥയുണ്ടാവുന്നു. കാലാവസ്ഥാ മാറ്റങ്ങളും പല രാജ്യങ്ങളിലുമുള്ള അരക്ഷിതാവസ്ഥയും കൂടുതല്‍ കുടിയേറ്റത്തിന് വഴിവയ്ക്കുന്നതോടെ നിയന്ത്രണങ്ങളും കൂടിവരും. ഏകധ്രുവലോകം പോയി ഇപ്പോള്‍ ബഹുധ്രുവ ലോകമാണ്. റഷ്യ കിഴക്കന്‍ യൂറോപ്പിലും പശ്ചിമേഷ്യയിലും തിരികെയെത്തി. പസഫിക്കില്‍ ചൈനയാണു താരം. ഡോണള്‍ഡ് ട്രംപ് ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരിസ് കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതും കാനഡയും മെക്‌സിക്കോയുമായി ഉണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറിനെതിരേ കണ്ണുരുട്ടുന്നതും താല്‍ക്കാലികമായെങ്കിലും ആഗോളവല്‍ക്കരണം അവസാനിക്കുന്നു എന്നതിന്റെ സൂചനയാണ്.
Next Story

RELATED STORIES

Share it