തിരിച്ചടി മാനേജ്‌മെന്റിനെന്ന് ആരോഗ്യമന്ത്രി

കണ്ണൂര്‍: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനുള്ള ഓര്‍ഡിനന്‍സുകള്‍ റദ്ദാക്കിയ സുപ്രിംകോടതി വിധി സര്‍ക്കാരിനല്ല, മാനേജ്‌മെന്റുകള്‍ക്കാണ് തിരിച്ചടിയായതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോടതി വിധി സര്‍ക്കാര്‍ മാനിക്കുന്നു. വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാവരുതെന്ന് കരുതിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it