തിരഞ്ഞെടുപ്പ്: 107 സീറ്റുകളില്‍ എസ്ഡിപിഐ മല്‍സരിക്കും

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 107 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മറ്റു 33 മണ്ഡലങ്ങളില്‍ സാഹചര്യം വിലയിരുത്തി അനുയോജ്യമായ നിലപാട് സ്വീകരിക്കും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി കീഴ്ഘടകങ്ങളെ സജ്ജമാക്കാന്‍ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കി.
അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ ജനപക്ഷ രാഷ്ട്രീയത്തെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും പിന്തുണയ്ക്കണമെന്ന് എസ്ഡിപിഐ സെക്രട്ടേറിയറ്റ് യോഗം അഭ്യര്‍ഥിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് യഹ്‌യ തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, തുളസീധരന്‍ പള്ളിക്കല്‍, പി അബ്ദുല്‍ ഹമീദ്, എം കെ മനോജ്കുമാര്‍, എ കെ സലാഹുദ്ദീന്‍, നാസറുദ്ദീന്‍ എളമരം, സി പി എ ലത്തീഫ്, പി കെ ഉസ്മാന്‍, എ കെ അബ്ദുല്‍ മജീദ്, ജലീല്‍ നീലാമ്പ്ര സംസാരിച്ചു.
Next Story

RELATED STORIES

Share it