Flash News

തിരഞ്ഞെടുപ്പ് വിരുദ്ധ പോസ്റ്റര്‍: വടകരയിലും എടച്ചേരിയിലും പോലീസ് റെയ്ഡ്

തിരഞ്ഞെടുപ്പ് വിരുദ്ധ പോസ്റ്റര്‍: വടകരയിലും എടച്ചേരിയിലും പോലീസ് റെയ്ഡ്
X
TCR_gl_tcr_election_poraatam_poster

[related] വടകര : തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ കണ്ടു തുടങ്ങിയ സാഹചര്യത്തില്‍ എടച്ചേരിയിലും വടകരയിലുമായി രണ്ട് വീടുകളില്‍ റെയ്ഡ് നടത്തി. പോസ്റ്ററിനു പോരാട്ടം എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ എടച്ചേരിയിലെ കൊല്ലക്കണ്ടി രാജേഷിന്റെ വീട്ടിലും വടകര നാരായണ നഗറിലെ ഒഡേസ സത്യന്റെ മകള്‍ സാന്ദ്ര സത്യന്റെ വീട്ടിലുമാണ് കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ പോലീസ് റെയ്ഡ് നത്തിയത്. ഇതില്‍ രാജേഷിന്റെ വീട്ടില്‍ നിന്ന് ജനകീയ മനുഷ്യവാകാശ സംഘടനയുടെ മിനുട്‌സ് ബുക്കും സാന്ദ്ര സത്യന്റെ വീട്ടില്‍ നിന്ന് മറുവാക്ക് എന്ന മാസികയുമാണ് ലഭിച്ചത്. വിവിധയിടങ്ങളില്‍ കണ്ടുവരുന്ന തിരഞ്ഞെടുപ്പ് വിരുദ്ധ പോസ്റ്ററുകള്‍ പതിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. റെയ്ഡിന് എടച്ചേരി എസ്.ഐ വിപിന്‍, വടകര എസ്.ഐ ചിത്തരജ്ഞന്‍, എ.എസ്.ഐ വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it