thrissur local

തിന്‍മകള്‍ക്കെതിരേ നാടക പ്രവര്‍ത്തകര്‍ ഉറക്കെ സംവദിച്ചേ തീരൂവെന്ന് നിലമ്പൂര്‍ ആയിഷ



കുന്നംകുളം: സമൂഹത്തിലെ വര്‍ദ്ധിച്ചുവരുന്ന തിന്മകള്‍ക്കെതിരെ നാടക പ്രവര്‍ത്തര്‍ ഉറക്കെ സംവദിച്ചേ മതിയാകൂവെന്ന് പ്രശസ്ത നടക നടി നിലമ്പൂര്‍ ആയിഷ പറഞ്ഞു. കേരളത്തിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാട്ടക്കിന്റെ കുന്നംകുളം-ഗുരുവായൂര്‍ മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അവര്‍. ഇന്നത്തെ ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍കാഴ്ചകളൊരുക്കാന്‍ അമേച്ച്വര്‍ നാടക വേദികള്‍ക്കാണ് കഴിയുന്നത്. സമൂഹത്തിലെ അഭികാമ്യമല്ലാത്ത പ്രവണകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പ്രതികരിക്കാന്‍ നാടക പ്രവര്‍ത്തകര്‍ ഉയര്‍ത്തെഴുന്നേല്‍ക്കണം. ആശയ സംവാദം നടത്തുന്നവര്‍ ആക്രമിക്കപ്പെടുന്ന കാലഘട്ടത്തില്‍ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ അനിവാര്യമാണെന്നും നിലമ്പൂര്‍ ആയിഷ അഭിപ്രായപ്പെട്ടു. കുന്നംകുളം  മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷയായി. തുടര്‍ന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നാടകങ്ങള്‍ എന്ന വിഷയത്തില്‍ സംവാദം നടന്നു. പ്രശസ്ത നാടക പ്രവര്‍ത്തക ശ്രീജ ആറങ്ങോട്ട്ക്കര വിഷയാവതരണം നടത്തി. നാട്ടക്ക് സംസ്ഥാന ഭാരവാഹികളായ അഡ്വ.പ്രേംപ്രസാദ്, കെ ബി ഹരി, രെണു രാമനാഥ് സംസാരിച്ചു. കണ്‍വെന്‍ഷനോടനുബന്ധിച്ച് ചിത്ര, ശില്‍പ പ്രദര്‍ശനവും ലഘു നാടകാവതരണവും നടന്നു. സ്വാഗത സംഘം ഭാരവാഹികളായ നാരായണന്‍ അത്രപ്പുള്ളി, സോബി സൂര്യഗ്രാമം, സുനില്‍ ചൂണ്ടല്‍ റഷീദ് എരുമപ്പെട്ടി, പ്രബലന്‍ വേലൂര്‍, വിജയലക്ഷ്മി എസ് നായര്‍, പ്രബലന്‍ വേലൂര്‍, സുഗതന്‍ ഞമനേങ്ങാട്, കാട്ടകാമ്പാല്‍ ജയപ്രകാശ് നേതൃത്വം നല്‍കി. പുതിയ മേഖലാ പ്രസിഡന്റായി സുനില്‍ ചൂണ്ടലിനേയും സെക്രട്ടറിയായി സോബി സൂര്യഗ്രാമത്തേയും തെരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it