താളംതെറ്റി കാര്‍ഷികരംഗം



നിസാര്‍  വീയപുരം

ആലപ്പുഴ: നോട്ടുനിരോധനത്തിന്റെ ദുരിതം പേറേണ്ടിവന്നതില്‍ കൂടുതലും കര്‍ഷകരും നിര്‍മാണത്തൊഴിലാളികളുമാണ്. ഭക്ഷ്യസുരക്ഷയ്ക്കായി നടപടിയെടുക്കേണ്ട ഭരണകൂടം കാര്‍ഷിക ഉല്‍പാദന-വിപണന മേഖലകളെ തകിടംമറിച്ചു. കുട്ടനാട്ടില്‍ നെല്‍കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് ജീവിതം വഴിമുട്ടി. ഉല്‍പന്നങ്ങ ള്‍ വിറ്റഴിക്കാന്‍ പണത്തിന്റെ അപര്യാപ്തതയില്‍ വിപണികള്‍ ഇല്ലാതായി. നെല്ലുസംഭരണം നിലച്ചു. പണം നിക്ഷേപിച്ചവര്‍ക്കുപോലും എടുക്കാന്‍ കഴിയാതിരിക്കെ കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും നിലച്ചു. കുട്ടനാട്ടിലെ നിര്‍മാണമേഖലയ്ക്കും സ്തംഭനം നേരിട്ടു. നിര്‍മാണമേഖലയിലുണ്ടായിരുന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ തൊഴില്‍രഹിതരായി നാട്ടിലേക്കു വണ്ടികയറി. വിത്തിറക്കിയ പാടത്ത് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ കൃഷി പരാജയത്തിലായത് നോട്ടുനിരോധനം മൂലമാണെന്ന് മുതോട്-പോളത്തുരുത്ത് പാടശേഖരസമിതി സെക്രട്ടറി സൈമണ്‍ എബ്രഹാം പറയുന്നു. ബണ്ടിടുന്നതിനും ബദല്‍ സംവിധാനം ഒരുക്കുന്നതിനും കര്‍ഷകര്‍ക്കും പാടശേഖരസമിതികള്‍ക്കും സമയത്ത്് നടപടിയെടുക്കാന്‍ കഴിയാതെപോയത് പണത്തിന്റെ ലഭ്യതക്കുറവായിരുന്നെന്നും ഇത് ഭരണകൂടം തീര്‍ത്ത വാരിക്കുഴിയായിരുന്നെന്നും കട്ടക്കുഴി-തേവേരി പാടശേഖര സെക്രട്ടറി വിനുജോണ്‍ പറയുന്നു.
Next Story

RELATED STORIES

Share it