palakkad local

താലൂക്ക് ആശുപത്രിയില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചു

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയില്‍ നിര്‍മിച്ച സ്വീവേജ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. എന്‍ആര്‍എച്ച്എമ്മിന്റെ 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്ലാന്റില്‍ ഇക്കോ കോയാഗുലേഷന്‍ എന്ന കെമിക്കല്‍ സംവിധാനം ഉപയോഗിച്ച് മലിനജലം ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. 20000 ലിറ്റര്‍ ശേഷിയുള്ള ട്രീറ്റ്‌മെന്റ് ടാങ്കിന്റെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
ആശുപത്രിയിലെ ശുചിമുറികളില്‍ നിന്നുള്ള മലിനജലത്തിലെ ബാക്ടീരിയയെ പുറന്തള്ളി വിവിധ ഘട്ടങ്ങളിലൂടെ ശുചീകരിച്ച് വീണ്ടും ഉപയുക്തമാക്കുന്ന രീതിയിലാണ് സജ്ജീകരണം. ശുചീകരിച്ച വെള്ളം അലക്കാനും ശുചിമുറികളിലെ ഫ്‌ലഷ് ടാങ്കില്‍ ഉപയോഗിക്കാനും കൃഷിക്കും ഉപയോഗിക്കാന്‍ സാധിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല. മാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയിലെ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞ് പരിസരമാകെ മലിനജലം നിറഞ്ഞ് ദുര്‍ഗന്ധ പരത്തിയിരുന്നു. ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള തൊഴിലാളികളുടെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഉദ്ഘാടനം ചെയ്യുന്നതോടെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവും.
Next Story

RELATED STORIES

Share it