തായ്ലന്ഡ് സ്കൂള്‍ ഡോര്‍മെറ്ററിയില്‍ തീപിടിത്തം: 17 മരണം
BY Sumeera SMR24 May 2016 3:40 AM GMT
Sumeera SMR24 May 2016 3:40 AM GMT
ബാങ്കോക്ക്: വടക്കന്‍ തായ്ലന്ഡിലെ സ്കൂള്‍ ഡോര്‍മെറ്ററിയിലുണ്ടായ തീപിടിത്തത്തില്‍ 17 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ഗോത്രവിഭാഗത്തില്‍ പെട്ട കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. രണ്ടുനില കെട്ടിടത്തില്‍ കുട്ടികള്‍ ഉറങ്ങുന്ന സമയത്താണ് അഗ്നിബാധയുണ്ടായത്. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തതായി പോലിസ് വക്താവ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. രണ്ടു പേരുടെ നില ഗുരുതരമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആറു വയസ്സിനും 13 വയസ്സിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. 38 പെണ്‍കുട്ടികളാണ് സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്നത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT