World

തായ്‌ലന്‍ഡ്: ബസ്സിന് തീപ്പിടിച്ച് 21 മ്യാന്‍മര്‍ അഭയാര്‍ഥികള്‍ മരിച്ചു

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ബസ്സിന് തീപ്പിടിച്ച് മ്യാന്‍മറില്‍ നിന്നുള്ള 21 അഭയാര്‍ഥികള്‍ മരിച്ചു. 27 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബാങ്കോക്കില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ താക് പ്രവിശ്യയിലാണ് അപകടം. മായ് സേത് പ്രവിശ്യയില്‍ നിന്നു പതും താന്‍ പ്രവിശ്യയിലെ വ്യവസായ മേഖലയായ നാവ നാകോണിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും ഭാര്യയുമടക്കം മ്യാന്‍മറില്‍ നിന്നുള്ള 48 കുടിയേറ്റക്കാരാണ് ബസ്സിലുണ്ടായിരുന്നത്. തായ് തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരാണ് മരിച്ച മ്യാന്‍മര്‍ സ്വദേശികള്‍.
ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട് പ്രകാരം ഏറ്റവും മോശം റോഡ് സുരക്ഷാ ക്രമീകരണങ്ങളാണ് തായ്‌ലന്‍ഡിലുള്ളത്. 24,000ലധികം ആളുകളാണ് ഓരോ വര്‍ഷവും തായ്‌ലന്‍ഡില്‍ റോഡപകടത്തില്‍ മരിക്കുന്നത്. കഴിഞ്ഞ ആഴ്ച വിനോദസഞ്ചാരികളുമായി പോയ ബസ് മരത്തിലിടിച്ച് 18 പേര്‍ മരിച്ചിരുന്നു. ബസ് ഡ്രൈവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it