malappuram local

താനൂര്‍ തീരദേശത്തെ അക്രമം: ഉന്നത പോലിസ് ഇടപെടണമെന്ന് സിപിഎം

തിരൂര്‍: താനൂര്‍ തീരദേശത്തെ അക്രമങ്ങള്‍ക്കെതിരെ ഉന്നത പോലീസ് അധികൃതര്‍ ശക്തമായി ഇടപെടണമെന്ന് സി പിഎം താനൂര്‍ ഏരിയാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംഭവങ്ങള്‍ക്കു പിന്നില്‍ മുസ്്‌ലിം ലീഗാണെന്നും ആരോപിച്ചു.
വ്യാഴാഴ്ച രാത്രി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചെറുപുരക്കല്‍ അക്ബറിനെ വെട്ടി കൊല്ലാന്‍ ശ്രമിച്ചു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലാണ്. സമാധാനത്തിനായി ചേര്‍ന്ന സര്‍വ്വകക്ഷി തീരുമാനപ്രകാരം എടുത്ത തീരുമാനങ്ങളും ലീഗ് ലംഘിക്കുകയാണ്.
കടലോരത്തെ പൊതു സ്ഥലങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന തീരുമാനങ്ങള്‍ പോലും ലംഘിച്ച് ലീഗ് പൊതു സ്ഥലം കയ്യേറി പ്രചാരണ പ്രവര്‍ത്തനം നടത്തിയെന്നും സിപിഎം ആരോപി ച്ചു.
പ്രശ്‌നങ്ങളും പ്രകോപനങ്ങളും പതിവാക്കിയിട്ടും പ്രാദേശിക ലീഗ് നേതൃത്വത്തെ തിരുത്താന്‍ ലീഗ് നേതൃത്വം ഇടപെടുന്നില്ലെന്നും സിപിഎം കുറ്റപ്പെടുത്തി.
സിപിഎം താനൂര്‍ ഏരിയാ സെക്രട്ടറി വി അബ്ദുറസാഖ്, കെ ടി ശശി, സി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തി ല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it