Cricket

താടിയെല്ല് പൊട്ടി, തളരാതെ സെഞ്ച്വറിയുമായി ഉന്‍മുക്ത് ചന്ദ്

താടിയെല്ല് പൊട്ടി, തളരാതെ സെഞ്ച്വറിയുമായി ഉന്‍മുക്ത് ചന്ദ്
X


ബിലാസ്പുര്‍ (ഹിമാചല്‍ പ്രദേശ്):  താടിയെല്ല് പൊട്ടിയത് പോലും വകവെയ്ക്കാതെ ടീമിന് വേണ്ടി   കളിച്ച് സെഞ്ച്വറി നേടി ഉന്‍മുക്ത് ചന്ദ്. ഹിമാചല്‍ പ്രദേശിലെ ബിലാസ്പുരില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്ക് വേണ്ടിയായിരുന്നു ഉന്മുക്തിന്റെ അവിസ്മരണീയ പ്രകടനം.  ഉത്തര്‍ പ്രദേശിനെതിരായ മല്‍സരത്തില്‍ 125 പന്തില്‍ 116 റണ്‍സടിച്ച ചന്ദിന്റെ മികവില്‍ ഡല്‍ഹി 55 റണ്‍സിന് വിജയിക്കുകയും ചെയ്തു. 12 ഫോറും മൂന്നു സിക്‌സുമടങ്ങുന്നതായിരുന്നു ഡല്‍ഹി താരത്തിന്റെ ഇന്നിങ്‌സ്. നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോഴായിരുന്നു പന്തുകൊണ്ട് താരത്തിന്റെ താടിയെല്ലിന് പരിക്കേറ്റത്. പരിക്കേറ്റതിനെത്തുടര്‍ന്ന് ടീം അധികൃതര്‍ മല്‍സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ചന്ദ് കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു 2002ല്‍ ആന്റിഗ്വ ടെസ്റ്റില്‍ മുഖത്ത് പരിക്കേറ്റിട്ടും പന്തെറിഞ്ഞ് മികച്ച പ്രകടനം പുറത്തെടുത്ത അനില്‍ കുംബ്ലെയുപ്രകടനത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ചന്ദിന്റെ പ്രകടനം.€ ഡല്‍ഹി ടീമില്‍ നിന്ന് മോശം ഫോമിനെ തുടര്‍ന്ന് ഉന്മുക്തിനെ പുറത്താക്കിയിരുന്നു. രഞ്ജി ട്രോഫിയുടെ സെമിയിലും ഫൈനലിലും ഉന്മുക്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ഡല്‍ഹി ടീമില്‍ ഇടംപിടിച്ച ഉന്മുക്ത് ഫൈനലില്‍ അര്‍ധസെഞ്ചുറിയടിച്ചാണ് തിരിച്ചുവന്നത്. 2012ല്‍ നടന്ന അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായപ്പോള്‍ അന്ന് ഉന്‍മുക്തായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍.
Next Story

RELATED STORIES

Share it