Flash News

താജ്മഹല്‍ പൊളിക്കാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചാല്‍ താന്‍ പിന്തുണക്കും:അസംഖാന്‍

താജ്മഹല്‍ പൊളിക്കാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചാല്‍ താന്‍ പിന്തുണക്കും:അസംഖാന്‍
X


ലഖ്‌നൗ: വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്ക് പിന്തുണയുമായി മുന്‍ യുപി മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍ രംഗത്ത്. താജ് മഹല്‍, ചെങ്കോട്ട, പാര്‍ലമെന്റ്, രാഷ്ട്രപതി ഭവന്‍ എന്നിവ അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്ന് അസംഖാന്‍ പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാന്‍ വൈകിയപ്പോയെന്നാണ് തനിക്ക് തോന്നുന്നത്. താജ്മഹല്‍ പൊളിക്കാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചാല്‍ അതിന് താനും പിന്തുണ നല്‍കും. താജ്മഹല്‍ അടിമത്തത്തിന്റെ സ്മാരകവും പ്രതീകവുമാണെന്നും അസംഖാന്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പേരടങ്ങിയ ഔദ്യോഗിക പട്ടികയില്‍ നിന്നാണ് താജ്മഹലിനെ ഒഴിവാക്കിയത്. 'ഉത്തര്‍ പ്രദേശ് വിനോദ സഞ്ചാരംപരിധികളില്ലാത്ത സാധ്യതകള്‍' എന്ന പേരില്‍ പുറത്തിറക്കിയ പട്ടികയില്‍ താജ്മഹലിന്റെ പേരോ മറ്റ് വിവരങ്ങളോ ഉള്‍ക്കൊള്ളിച്ചിട്ടില്ല. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി യുപി സര്‍ക്കാര്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയായിരുന്നില്ല പ്രസിദ്ധീകരിച്ചതെന്നും ഇപ്പോള്‍ ഏറ്റെടുത്തു നടത്തുന്ന പദ്ധതികളുടെ പട്ടികയാണെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
Next Story

RELATED STORIES

Share it