kannur local

തലായി മല്‍സ്യബന്ധന തുറമുഖം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

തലശ്ശേരി: നാടിന്റെ സമഗ്രവികസനത്തിന് തീരദേശത്തിന്റെ വികസനം ശരിയായ രീതിയില്‍ നടക്കണമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് നിര്‍മിച്ച തലായി മല്‍സ്യബന്ധന തുറമുഖം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിത-ഭവനരഹിത മല്‍സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് വീടും ഭൂമിയും നല്‍കുന്ന പദ്ധതിയുടെ ഭാഗമായി 127 പേര്‍ക്കുള്ള ആധാര വിതരണവും ചടങ്ങില്‍ നടന്നു.
10ഓളം തുറമുഖങ്ങളുടെ നിര്‍മാണമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. 450 കോടി മുടക്കി അഴീക്കല്‍ തുറമുഖം വികസിപ്പിക്കുന്നു. മൂന്ന് മറൈന്‍ ആംബുലന്‍സുകളുടെ നിര്‍മാണം ദ്രുതഗതിയിലാണ്. ഓഖി ദുരന്ത പശ്ചാത്തലത്തില്‍ 2000 കോടി രൂപയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും വീടെന്ന സ്വപ്നം ചുരുങ്ങിയ കാലയളവില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. പദ്ധതികള്‍ക്ക് വരുന്ന കാലതാമസമാണ് നിര്‍മാണ ചെലവ് വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു.
കൈയൂക്കുള്ളവന്‍ കാര്യക്കാരനെന്ന നയം അനുവദിക്കില്ലെന്നും എല്ലാ ഹാര്‍ബറുകളിലും ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള ജനകീയ സമിതി രൂപീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഫിംഗര്‍ ജെട്ടിയുടെ പ്രഖ്യാപനവും മന്ത്രി നടത്തി. എ എന്‍ ഷംസീര്‍ എംഎ എ, തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍, മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനി—ധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it