thiruvananthapuram local

തലമുടി മുറിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ അക്രമികളെ അറസ്റ്റ് ചെയ്യണം; സതികുമാരി

തിരുവനന്തപുരം: മുടിമുറിച്ച ശേഷം മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആക്രമണത്തിന് ഇരയായ സതികുമാരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസ് പ്രതികള്‍ക്കുവേണ്ടി ലോക്കല്‍ പോലീസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. മൊഴിയെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ ആക്രമണത്തിന് നേതൃത്വം നല്‍കി എന്നു സംശയമുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടെ നല്‍കിയതാണ്. എന്നാല്‍ യാതൊരു അന്വേഷണവും നടന്നില്ല.
അക്രമികളെന്ന സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല. എന്നാല്‍ മൊഴി മാറ്റിയെഴുതുകയാണ് പോലീസ് ചെയ്തത്. കേസ് അന്യേഷണത്തില്‍ ലോക്കല്‍ പോലീസില്‍ വിശ്വാസമില്ലന്ന തന്റെ പരാതിയെ തുടര്‍ന്ന് കേസ് െ്രെകം ബ്രാഞ്ചിന് കൈമാറി. പക്ഷേ പോലീസ് െ്രെകം ബ്രാഞ്ചിന് കൈമാറിയ രേഖകളില്‍ തന്റെ മൊഴിയില്‍ പറഞ്ഞിരുന്ന അക്രമികളുടെ പേരുകള്‍ പോലും ഇല്ലായിരുന്നു. തുടര്‍ന്ന് സംഭവം താന്‍ സ്വയം സൃഷ്ടിച്ചതെന്ന രീതിയിലാണ് മാധ്യമങ്ങള്‍ ചീത്രീകരിച്ചത്. അക്രമികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ശാരീകികമായി തളര്‍ന്ന ഞാന്‍ പോലീസ് റിപ്പോര്‍ട്ടും മാധ്യമങ്ങളുടെ വാര്‍ത്തകള്‍ കൂടി കണ്ടപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കുകയാണന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗാന്ധിമിത്ര മണ്ഡലം ചെയര്‍മാന്‍ വോണുഗോപാലന്‍ തമ്പിയും വൈസ് ചെയര്‍മാന്‍ മലയന്‍കീഴ് വേണുഗോപാലും വാര്‍ത്താസമ്മേളനത്തില്‍പങ്കെടുത്തു.
Next Story

RELATED STORIES

Share it