World

തര്‍ക്കപരിഹാര നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പാക്കണം: പാകിസ്താന്‍

ന്യൂയോര്‍ക്ക് സിറ്റി: ജമ്മു-കശ്മീര്‍, ഫലസ്തീന്‍ മേഖലകളിലെ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഉറച്ച തീരുമാനങ്ങളെടുക്കണമെന്ന് പാകിസ്താന്‍ യുഎന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.  രക്ഷാ സമിതിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചയിലാണ് പാകിസ്താന്റെ യുഎന്‍ അംബാസഡര്‍ മലീഹ ലോധി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതിനായി സ്ഥിരതയാര്‍ന്നതും പക്ഷഭേദമില്ലാത്തതുമായ നടപടികള്‍ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതാണ്. ജമ്മു-കശ്മീര്‍, ഫലസ്തീന്‍ പോലുള്ള വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഉറച്ച തീരുമാനങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. നീതിയില്ലാതെ സമാധാനമില്ലെന്നും മലീഹ ചര്‍ച്ചയില്‍ പറഞ്ഞു.
യുഎന്നിന്റെ വിവിധ ചര്‍ച്ചകളില്‍ പാകിസ്താന്‍ പ്രതിനിധികളും ലോധിയും കശ്മീര്‍ വിഷയം ഉന്നയിക്കുന്നത് പതിവാണ്. കഴിഞ്ഞ മാസം നടന്ന ചര്‍ച്ചയില്‍ കശ്മീരിലെ ജനങ്ങള്‍ മനുഷ്യാവകാശ ലംഘനം നേരിടുന്നതായി പാകിസ്താന്‍ പ്രതിനിധി മസ്ഊദ് അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇന്ത്യ ഇക്കാര്യം പാടേ നിഷേധിച്ചു.
Next Story

RELATED STORIES

Share it