Flash News

തമിഴ് ജനതയുടെ മനസാണ് ജനവിധിയെന്ന് ദിനകരന്‍

തമിഴ് ജനതയുടെ മനസാണ് ജനവിധിയെന്ന് ദിനകരന്‍
X
ചെന്നൈ: ആര്‍കെ നഗറിലെ ജനവിധി തമിഴ് ജനതയുടെ മനസാണെന്ന് ടിടിവി ദിനകരന്‍. ജനപിന്തുണയില്‍ സന്തോഷമുണ്ട്. ജനദ്രോഹ സര്‍ക്കാരിനെതിരെയുള്ള ജനവിധിയാണിതെന്നും ദിനകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇപിഎസ് സര്‍ക്കാര്‍ മൂന്ന് മാസത്തിന് ശേഷം താഴെ വീഴുമെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.


ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷമാണ് ദിനകരന് ലഭിക്കുന്നത്.
നിലവില്‍ ദിനകരന്റെ ലീഡ് 10,000 കടന്നു. അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി ഇ. മധുസൂദനനാണ് രണ്ടാം സ്ഥാനത്ത്. ഡി.എം.കെയുടെ എം. മരുത ഗണേശ് മൂന്നാം സ്ഥാനത്താണ്. ബി.ജെ.പി നോട്ടക്കും പിന്നിലായി.
Next Story

RELATED STORIES

Share it