Flash News

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ പുതിയ ചിത്രങ്ങളുടെ റീലീസില്ല



ചെന്നൈ: നാളെ മുതല്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. 10 ശതമാനം പ്രാദേശിക നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ചാണിത്. ചരക്കു സേവന നികുതി നടപ്പായതില്‍ പിന്നെ സിനിമാ നിര്‍മാതാക്കള്‍ വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്ന് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 10 ശതമാനം അധികം പ്രാദേശിക നികുതി ചുമത്തിയ തീരുമാനം നടുക്കമുണ്ടാക്കിയെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ഇത് പിന്‍വലിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചരക്കു സേവന നികുതി യെ തുടര്‍ന്ന് ജൂലൈയില്‍ തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ ഏതാനും ദിവസം അടച്ചിട്ടിരുന്നു.
Next Story

RELATED STORIES

Share it